chirathukal-theliyikkunnu
ഗ്രന്ഥശാല സംഘത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് ആദ്യ ദീപം തെളിക്കുന്നു.

കയ്പ്പമംഗലം: ഗ്രന്ഥശാലാ സംഘത്തിന്റെ 75 ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആസാദ് കലാ സാംസ്‌കാരിക ഗ്രന്ഥശാല പരിസരത്ത് പ്രതീകാത്മകമായി 75 ചെരാതുകൾ തെളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് ആദ്യ ദീപം തെളിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എ കരീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഹേമ രാജ്കുട്ടൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ സുധീർ, പഞ്ചായത്ത് അംഗം ടി.പി അജയൻ, ലൈബ്രേറിയൻ ഗോപിനാഥൻ, കെ.ഡി രാഗിന്ദ് തുടങ്ങിയവർ പങ്കെടുത്തു.