തൃശൂർ: കളരിപ്പണിക്കർ ഗണക കണിശസഭ ജില്ലാ സമ്മേളനം കെ.ജി.കെ.എസ് ദേശീയ ജനറൽ സെക്രട്ടറി ബാലൻ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ടി.എൻ പ്രതാപൻ എം.പി മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് കാഷ് അവാർഡും ട്രോഫിയും എം.പി സമ്മാനിച്ചു. റേഷൻ കാർഡിൽ തൊഴിൽ രേഖപ്പെടുത്തുന്നിടത്ത് ജ്യോതിഷം തൊഴിലായി രേഖപ്പെടുത്തുക, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ സമുദായ ജ്യോതിഷികളെ ബോർഡ് അംഗങ്ങളായി പരിഗണിക്കുക, തൊഴിൽ സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയം ടി.എൻ പ്രതാപൻ എം.പിക്ക് സമർപ്പിച്ചു...