ഒല്ലൂർ: എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയന് കീഴിലുള്ള പുഴമ്പള്ളം ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രാർത്ഥനാ മന്ദിരത്തിന്റെ സമർപ്പണവും പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ശാഖാ അംഗംങ്ങളെ ആദരിക്കലും വിദ്യാഭ്യാസ പുരസ്‌കാര ദാനവും എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയൻ കൺവീനർ ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു.

പ്രാർത്ഥനാമന്ദിര സമർപ്പണച്ചടങ്ങുകൾക്ക് സ്വാമി നാരായണ ഭക്താനന്ദ കാർമികത്വം വഹിച്ചു. മന്ദിര നിർമാണക്കമ്മിറ്റി ചെയർമാൻ ചിന്തു ചന്ദ്രൻ അദ്ധ്യക്ഷനായി. മണ്ണുത്തി യൂണിയൻ ചെയർമാൻ ഇ.കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. പുത്തുർ പഞ്ചായത്ത് അംഗം എൻ.പി. സന്തോഷ്‌കുമാർ, യൂണിയൻ കൗൺസിലർമാരായ രാജേഷ് തിരുത്തൊളി, സുബ്രഹ്മണ്യൻ പൊന്നൂക്കര, ജനാർദനൻ പുളിങ്കുഴി, വയൽവാരം സംഘം കൺവീനർ സുരേന്ദ്രൻ വടക്കൂട്ട്, പുഷ്പ ജനാർദനൻ എന്നിവർ സംസാരിച്ചു.

വിജയൻ തയ്യിൽ സ്വഗതവും, അമോഷ് മോഹൻ നന്ദിയും പറഞ്ഞു.