ചാലക്കുടി : എസ്.എൻ.ഡി.പി യൂണിയന്റെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ദിവ്യപ്രബോധന ധ്യാനത്തിന് മുന്നോടിയായി പീതാംബര ദീക്ഷ നൽകുന്ന ചടങ്ങ് നടന്നു. സ്വാമി സച്ചിദാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ധ്യാനം 26, 27, 28, 29 തിയതികളിൽ നടക്കും. സ്വാമി നാരായണ ഭക്താനന്ദയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണിക്കൃഷ്ണൻ ആദ്യ പീതാംബര ദീക്ഷ സ്വീകരിച്ചു. ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.എ ഉണ്ണിക്കൃഷ്ണൻ ധ്യാനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വനിതാ സംഘം സെക്രട്ടറി അജിത നാരായണൻ, ലത ബാലൻ, പി.ആർ മോഹനൻ, സി.ജി അനിൽ കുമാർ, മനോജ് പള്ളിയിൽ, ടി.വി. ഭഗി, എ.ടി. ബാബു ,ബാബു തുമ്പരത്തി, പി.വി അശോകൻ, എ.കെ സുഗതൻ, സി.കെ സഹജൻ എന്നിവർ സംസാരിച്ചു..