ഗുരുവായൂർ: പന മുറിച്ചു കൊണ്ടിരിക്കെ കിണറിലേക്ക് വീണ് യുവാവ് മരിച്ചു. തിരുവെങ്കിടം എൽപി സ്‌ക്കൂളിന് സമീപം പുന്ന വീട്ടിൽ പരേതനായ അറുമുഖന്റെ മകൻ മരം വെട്ട് തൊഴിലാളിയായ അനിൽകുമാർ (41) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെ തിരുവെങ്കിടം ഹൗസിങ് ബോർഡ് കോളനിക്കടുത്തുള്ള പറമ്പിൽ പന മുറിച്ചുകൊണ്ടിരിക്കെ കാൽ തെന്നി സമീപത്തെ കിണറ്റിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്നെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.