sukumararaja-puraskaram
ഗോകുൽ വിനായക്

തൃപ്രയാർ: ഫ്രണ്ട്സ് ക്രിയേറ്റീവ് ഫോറത്തിന്റെ നേതൃത്വത്തിൽ കവി ശ്രീനിലയം സുകുമാര രാജയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച എഴാമത് കാവ്യപുരസ്കാരത്തിന് യുവകവി പാലക്കാട് സ്വദേശി ഗോകുൽ വിനായക് അർഹനായി. ഗോകുലിന്റെ കരിയിലകൾക്ക് പറയാനുള്ളത് എന്ന കാവ്യമാണ് പുരസ്കാരത്തിനർഹമായത്. സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ചെയർമാനായ കമ്മിറ്റിയാണ് കവിത തെരഞ്ഞെടുത്തത്. 18 ന് ബുധനാഴ്ച നാട്ടിക പഞ്ചായത്ത് ഹാളിൽ ചേരുന്ന അനുസ്മരണ ചടങ്ങിൽ എൻ. ശ്രീകുമാർ ഉപഹാരവും ശില്പവും സമ്മാനിക്കും.