judge-denny
ADARAM

എരുമപ്പെട്ടി: ജില്ലാ ജഡ്ജിയായി നിയമിതനായ എയ്യാൽ സ്വദേശി സി.ജെ. ഡെന്നിക്ക് നാടിന്റെ സ്‌നേഹാദരം. എയ്യാൽ അക്ഷര ക്രിയേറ്റീവ് സർക്കിളും പൗരാവലിയും സംയുക്തമായാണ് ആദരം നൽകിയത്. സാഹിത്യക്കാരൻ ടി.ഡി. രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ.എഫ്. തോമാസ് അദ്ധ്യക്ഷനായി.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ പ്രഭകുമാർ മുഖ്യാതിഥിയായി. സംഗീത സംവിധായകൻ ജയാനന്ദൻ ചേതന പ്രശസ്തി പത്ര സമർപ്പണവും, തങ്ക ടീച്ചർ ഉപഹാര സമർപ്പണവും നടത്തി. ജില്ലാ കോടതി ഓഫീഷ്യൽ റിസീവർ അഡ്വ. ഇ. പ്രജിത്ത്കുമാർ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സിമി, പി.സി. ഗോപാലകൃഷ്ണൻ, സന്ധ്യ ബാലകൃഷ്ണൻ, സംഘാടക സമിതി ഭാരവാഹികളായ രാജൻ എലവത്തൂർ, ഉദയൻ മുല്ലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.

ജഡ്ജ് ഡെന്നിയുടെ ജീവിതയാത്രയെന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. എയ്യാൽ ചിരിയങ്കണ്ടത്ത് ജേക്കബ് റോസ ദമ്പതികളുടെ മകനായ ഡെന്നി തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജിയായാണ് നിയമിതനായിട്ടുള്ളത്.