കൊടുങ്ങല്ലൂർ: അത്താണി ബാലാനുബോധിനി സ്കൂളിലെ 96 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ഓർമ്മകൾ പങ്കു വയ്ക്കാൻ ഒരു വട്ടം കൂടി വിദ്യാലയത്തിൽ ഒത്ത് ചേർന്നു. പൂർവ വിദ്യാർത്ഥി പ്രസിഡന്റ് അനിഷ ബിജുവിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ സീതി മാസ്റ്റർ മുഖ്യാതിഥിയായി. ജെ.ഡി സഭ പ്രസിഡന്റ് പി.കെ ജയാനന്ദൻ മാസ്റ്റർ, സ്കൂൾ മാനേജർ എൻ.കെ ജയരാജൻ, ഹെഡ്മിസ്ട്രസ് രാഗിണി ടീച്ചർ, കൗൺസിലർമാരായ ടി.എസ് സജീവൻ, സി.ഒ ലക്ഷ്മി നാരായണൻ, സ്മിത ആനന്ദൻ, പി.ടി.എ പ്രസിഡന്റ് ടി.എം സിറാജുദ്ദീൻ, എ.വി വിജേഷ്, കെ.എസ്.കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.