തൃപ്രയാർ : നിസ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിരാലംബരായവർക്ക് കരുത്തു പകരാൻ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രോഗ്രാമുകൾ നടത്തുന്ന കനിവിന്റെ വാനമ്പാടിയും പിന്നണി ഗായികയുമായ പ്രിയ അച്ചു തൃപ്രയാറിന് ആദരവ്. തളിക്കുളം സ്നേഹതീരത്ത് നടന്ന ചടങ്ങിൽ ട്രസ്റ്റ് വൈസ് ചെയർമാൻ ആന്റോ തൊറയൻ പൊന്നാട ചാർത്തി ആദരിച്ചു.
ട്രസ്റ്റ് ട്രഷറർ ജെൻസൻ വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് അഷ്റഫ് അമ്പയിൽ, സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ് , നിധിൻ ഇയ്യാനി എന്നിവർ പ്രസംഗിച്ചു. തളിക്കുളം സ്വദേശി ആദിയ മോൾ, കാട്ടൂർ എടത്തിരുത്തി സ്വദേശി സുദേവ് എന്നിവരുടെ ചികിത്സയ്ക്കായി ഞായറാഴ്ച രാവിലെ മുതൽ രാത്രി വരെ തൃപ്രയാർ, തളിക്കുളം മേഖലകളിൽ അച്ചു പാട്ട് പാടിയിരുന്നു.