കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ പ്രാന്തകാര്യാലയത്തിൽ 29 മുതൽ ഒക്ടോബർ 8 വരെ നവരാത്രി ആചരിക്കുവാനും വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ കാര്യപദ്ധതികളിൽ ഏറ്റവും മഹത്വവും ശ്രേഷ്ഠവുമായ ഒന്നായ ഭാരതിപൂജ ഒക്ടോബർ 2ന് വൈകീട്ട് 3 ന് ആരംഭിക്കാനും തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന കാര്യദർശിയും തിരുവനന്തപുരം ഗവ. സംസ്കൃത കോളേജിലെ ജ്യോതിഷ വിഭാഗം അസി. പ്രൊഫസർ ഡോ. സുധീഷ് ഒ.എസ് ഭാരതീ പൂജാസന്ദേശം നൽകും...