അരിമ്പൂർ: ടി ഡി ബസ് ഉടമ എറവ് ആറാംകല്ല് താണിക്കൽ ചാലിശേരി ദേവസ്സി മകൻ ജോസ് (ടി.ഡി. ജോസ് 59) നിര്യാതനായി. സംസ്‌കാരം സെപ്തംബർ 16ന് രാവിലെ 9.30 ന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ. തൃശൂർ ജില്ല ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ ജോ. സെക്രട്ടറി, കാഞ്ഞാണി മേഖല ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ സ്ഥാപക മെമ്പർ, എറവ് സെന്റ് ജോസഫ്‌സ് ഇം എം എച്ച് എസ് എസ് സ്‌കൂൾ മുൻ കമ്മിറ്റിയംഗം, ലിറ്റിൽ ഫളവർ ചാരിറ്റിബൾ ട്രസ്റ്റ് മുൻ എക്‌സി. അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമ്മ: വെറോനിക്ക. ഭാര്യ: സീന (ചിറ്റാട്ടുകര കൂത്തര് കുടുംബാംഗം). മക്കൾ: സിജോ(ബാംഗ്ലൂർ), സിൻസി.