പുതുക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് ബി.ജെ.പി പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. എസ്.സി മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എ.ജി. രാജേഷ്, പി.കെ. ബാബു, കെ.എസ്. വൈശാഖ്, ശശി അയ്യഞ്ചിറ, വിജയൻ വല്ലച്ചിറ, വിജയൻ മേപ്പുറത്ത്, പി.കെ. സജിവ്, പി.ആർ. തിലകൻ തുടങ്ങിയവർ നേതൃത്വം നൽകി.