പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാ സംഘത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന് തിരിതെളിഞ്ഞു. ദേവസൂര്യയിൽ പ്രശസ്ത ബാലസാഹിത്യകാരൻ കേരാച്ചൻ ലക്ഷ്മണൻ 75 തിരിനാളങ്ങൾ തെളിച്ച് ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺസ് പ്രതിനിധിയും മുൻ ലക്ഷദീപ് പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പ്രഭാകര മാരാർ അദ്ധ്യക്ഷനായി റെജി വിളക്കാട്ടു പാടം, സുനിൽ ടി.കെ, വേണു ബ്രഹ്മകുളം, സരേഷ് ടി.കെ എന്നിവർ പ്രസംഗിച്ചു.