sree
ശ്രീഹരി

തൃശൂർ: വിയറ്റ്‌നാമിൽ നടക്കുന്ന ആഗോള യുവജന സംഗമത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയും.

നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) ടെക്‌നിക്കൽ സെൽ വളണ്ടിയറും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് അവസാന വർഷ വിദ്യാർത്ഥിയുമായ എ.എം. ശ്രീഹരിയെയാണ് തിരഞ്ഞെടുത്തത്. കേന്ദ്ര യുവജനകാര്യ മന്ത്രാലയവും വിയറ്റ്‌നാം സർക്കാരും സംയുക്തമായാണ് സംഗമം സംഘടിപ്പിക്കുന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് പത്തു വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ശ്രീഹരി മാത്രമാണുളളത്. ഈ വർഷം ഡൽഹിയിൽ നടന്ന റിപ്പബ്ലിക് പരേഡ് ക്യാമ്പിൽ ശ്രീഹരി കേരള എൻ.എസ്.എസ് ടെക്‌നിക്കൽ സെല്ലിനെ പ്രതിനിധീകരിച്ചിരുന്നു. സംസ്ഥാന സർക്കാരിന് കീഴിലുള്ള ടെക്‌നിക്കൽ സെൽ ഈ വർഷത്തെ മികച്ച എൻ.എസ്.എസ് വളണ്ടിയർ ആയി ശ്രീഹരിയെ തിരഞ്ഞെടുത്തിരുന്നു. ഇരിങ്ങാലക്കുട തൊമ്മാന കടുപ്പശ്ശേരി ആറ്റൂർ വീട്ടിൽ ബി.എസ്.എൻ.എൽ ജീവനക്കാരൻ എ.ജി മണികണ്ഠന്റെയും രതീദേവിയുടെയും മകനാണ് ശ്രീഹരി.