ഹരിശങ്കർ അമൃത ദമ്പതികളുടെ വിവാഹ സൽക്കാര വേദിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന് കൈമാറുന്നു.
നന്തിപുലം: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.കെ. ശങ്കരനാരായണന്റെ മകൻ ഹരിശങ്കർ അമൃത ദമ്പതികളുടെ വിവാഹ സൽക്കാര വേദിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി. 75000 രൂപയാണ് ചടങ്ങിൽ പങ്കെടുത്ത മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന് കൈമാറിയത്. ഏരിയാ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം പി.കെ. ശിവരാമൻ, ലോക്കൽ സെക്രട്ടറി എം.വി. സതീഷ് ബാബു, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ആർ. പ്രസാദൻ, എം.ആർ. രജ്ഞിത്ത് എന്നിവർ പങ്കെടുത്തു.