എരുമപ്പെട്ടി: മെഡിക്കൽ കോളേജിലെ രോഗികൾക്ക് സാന്ത്വനമായി കോൺകോഡ് സ്കൂളിലെ വിദ്യാർത്ഥികൾ. ഓണാഘോഷത്തിന്റെ ഭാഗമായാണ് ചിറമനേങ്ങാട് കോൺകോഡ് സ്കൂളിലെ വിദ്യാർത്ഥികൾ തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകി വ്യത്യസ്തരായത്. സ്കൂളിലെ ജീവകാരുണ്യ ക്ലബ് അംഗങ്ങളും എൻ.എസ്.എസ് വളണ്ടിയർമാരും സംയുക്തമായാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആഘോഷങ്ങളൊന്നുമില്ലാതെ ആശുപത്രി കിടക്കകളിൽ കഴിയുന്ന രോഗികളെ നേരിട്ടെത്തി ആശ്വസിപ്പിച്ചും ഭക്ഷണം നൽകിയുമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. മാനേജർ ആർ.എം ബഷീർ, ജീവ കാരുണ്യ കോർഡിനേറ്റർ ശരീഫ് ഹസനി, എൻ.എസ് പ്രോഗ്രാം ഓഫീസർ ജയൻ, അധ്യാപകൻ അബ്ദുൾ കരീം ആന്റോ എന്നിവർ നേതൃത്വം നൽകി.