തൃശൂർ: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പരാതി അദാലത്ത് തൃശൂരിൽ സെപ്തംബർ 30ന് നടക്കും. സിറ്റി പൊലീസ് പരിധിയിലെ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കും. ടൗൺഹാളിൽ രാവിലെ 10 മുതൽ ഒരുമണി വരെയാണ് അദാലത്ത്.
ആർക്കും അദാലത്തിലേക്ക് പരാതി നൽകാനാകും. സെപ്തംബർ 27 വരെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലും നേരിൽ പരാതികൾ സ്വീകരിക്കും. പരാതി സ്വീകരണത്തിനായി പബ്ലിക് റിലേഷൻ ഓഫീസർമാരെ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേകമായി നിയമിച്ചു പരാതി സ്വീകരിച്ചു തുടങ്ങി. പരാതികൾ ഇമെയിലിലും സ്വീകരിക്കും. സംസ്ഥാന പൊലീസ്‌ മേധാവിയുടെ പരാതി അദാലത്തിലേക്കുള്ളതാണെന്ന് പരാതിയിൽ വ്യക്തമാക്കണം.
അദാലത്ത് ദിവസം തത്സമയ പരാതി രജിസ്‌ട്രേഷൻ സൗകര്യവുമുണ്ട്. മുൻകൂട്ടി പരാതി നൽകാൻ കഴിയാത്തവർക്ക്‌ നേരിൽ വന്ന് പരാതി നൽകാനാകും. പരാതി സമർപ്പിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി മുൻഗണനാടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ്‌ മേധാവിയെ നേരിൽ കാണാനുള്ള അവസരം ഒരുക്കും. അംഗ പരിമിതർക്കും, മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന അദാലത്തിൽ നൽകുമെന്ന് കമ്മിഷണർ യതീഷ് ചന്ദ്ര അറിയിച്ചു. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ: 04872427574. 9497917494.