കൊല്ലപ്പെട്ട വാലത്ത് രാജന്റെ കുടുംബാംഗങ്ങളെ ബി.ജെ.പി ജില്ല പ്രസിഡന്റ് എ.നാഗേഷ് ആശ്വസിപ്പിക്കുന്നു.
ഇരിങ്ങാലകുട: മാപ്രാണം വർണ തിയ്യറ്റർ കൊലപാതകക്കേസിലെ മുഖ്യപ്രതി സജ്ഞയ് രവിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട വാലത്ത് രാമൻകുട്ടി മകൻ രാജന്റെ വീട് സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നാഗേഷ്. ഗുണ്ടാ പ്രവർത്തനവുമായി മുന്നോട്ടുപോയാൽ വർണ്ണ തിയ്യറ്റർ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും നാഗേഷ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനിൽകുമാർ, സംസ്ഥാന സമിതി അംഗം സുധീർ ബേബി, എം. ഗിരീഷ്, സുനിൽ ഇല്ലിക്കൽ, ടി.കെ. ഷാജു, കെ.പി. വിഷ്ണു, റിയാസ് പാളയംകോട്ട് എന്നിവരും നാഗേഷിനോപ്പം ഉണ്ടായിരുന്നു.