janani

കിഴുപ്പിള്ളിക്കര ജനനി ജലോത്സവത്തിൽ ജേതാക്കളായ കോലാത്തുംകടവ് മണവാളൻ ബോട്ട് ക്ലബ്ബിന് ഡോ. വിഷ്ണുഭാരതീയ സ്വാമികൾ ട്രോഫി കൈമാറുന്നു.

പഴുവിൽ: കിഴുപ്പിള്ളിക്കര ജനനി ബോട്ട് ക്ലബ് പഴുവിൽ കനോലി കനാലിൽ സംഘടിപ്പിച്ച ചെറുവള്ളങ്ങളുടെ ജലോത്സവത്തിൽ കോലോത്തുംകടവ് മണവാളൻ ബോട്ട് ക്ലബ് ജേതാക്കളായി. താന്ന്യം ക്ലബ്ബിന്റെ ബാലമുരുകൻ രണ്ടാംസ്ഥാനവും കല്ലുംകടവ് യോദ്ധ ക്ലബ്ബ് മൂന്നാംസ്ഥാനവും നേടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് ജലോത്സവം ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് എന്നിവർ മുഖ്യാതിഥികളായി. ടി.കെ. രമേഷ്, പരമേശ്വരൻ, സി.പി. ജോസ്, ഭദ്രൻ വടക്കുംപുറം, സാജു പീറ്റർ, സുനിൽ പുതുവീട്ടിൽ, പി.കെ. ബാലൻ, ടി.ബി. ഷാജി, ടി.കെ. രാജീവ്, സെൽവൻ വാലി,​ സി.എൽ. ജോയ്,​ ഉമ്മർ പഴുവിൽ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം കാനാടിക്കാവ് മഠാധിപതി ഡോ. വിഷ്ണുഭാരതീയ സ്വാമികൾ നിർവഹിച്ചു.