തൃശൂർ: പിന്നാക്കക്കാരെ ഭയപ്പെടുന്നതുകൊണ്ടാണ് പിന്നാക്ക വിഭാഗ സെൻസസ് മോദി സർക്കാർ നടത്താത്തതെന്ന് കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ പറഞ്ഞു. പിന്നാക്ക വിരുദ്ധ മനോഭാവം മാറ്റി 2021ൽ നടക്കുന്ന സെൻസസിൽ ഒ.ബി.സി എന്യൂമറേഷൻ നടത്താൻ കേന്ദ്രസർക്കാർ തയ്യറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പിന്നാക്ക വിഭാഗം സംഘടിപ്പിച്ച വിശ്വകർമ്മ ജയന്തി ദിനാഘോഷം തൃശൂർ എലൈറ്റ് ഇന്റർനാഷണലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീർ.
വിശ്വകർമ്മ ജയന്തി അവധിയായി പ്രഖ്യാപിക്കണമെന്ന് പ്രമേയം വഴി ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ ടി. ഗോപലകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ എ.വി. സജീവ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എൻ.എസ്. സരസൻ, ജിതേഷ് ബലറാം, ജില്ലാ ഭാരവാഹികളായ വിനീഷ് തയ്യിൽ, വിനോദ് കുറുവത്ത്, സജീവ് പുത്തൻചിറ, എൻ.ജി. പ്രിയമോൻ, സുവർണ്ണൻ കെ.ജി, സുഗുണൻ, രജനി ഉണ്ണിക്കൃഷ്ണൻ, ശങ്കരനാരായണൻ, ആറ്റൂർ ബാലകൃഷ്ണൻ, പി. ഗിരീഷ്, ധർമ്മപാലൻ വി.എം, ശശി പോട്ടയിൽ, സന്ദീപ് സഹദേവൻ, വിജയൻ എന്നിവർ പ്രസംഗിച്ചു.