കൊരട്ടി: മാമ്പ്ര യൂണിയൻ ഹയർസെക്കൻഡറി സ്‌കൂളിലെ 1969 മാർച്ച് എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ അമ്പത് വർഷത്തിന് ശേഷം ഒത്തുചേർന്നു. പഴയഓർമ്മകളും സൗഹൃദങ്ങളും പങ്കുവെച്ചു. കെ. ഗീത, അമീറലി, എൻ.എസ്. അബ്ദുൾ ഖാദർ, പി.എം. രാമകൃഷ്ണൻ, പി.ജി. രവീന്ദ്രൻ, പി.എം. തോമസ്, സി.ടി. കൊച്ചുത്രേസ്യ, അലി ടി.എം, ആന്റണി പി.വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.