ഗുരുവായുർ: ക്ഷേത്രവുമായി ബന്ധപ്പെട്ട കീഴ്ശാന്തി കുടുംബാംഗങ്ങളുടെ കന്നിമാസ ഭജനത്തിന് ഇന്നലെ തുടക്കം. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നൂറോളം കുടുംബാംഗങ്ങളാണ് ഭജനയിൽ പങ്കെടുക്കുന്നത്. പുലർച്ചെ മൂന്നിന് നിർമാല്യ ദർശനം മുതൽ രാത്രി അത്താഴപൂജയ്ക്ക് ശേഷം തൃപ്പുക കഴിയുന്നതുവരെ എല്ലാ പൂജകൾക്കും ദർശനം നടത്തിയാണ് ഭജനം നടത്തുന്നത്. പന്ത്രണ്ടു ദിവസമാണ് ഭജനം. അവസാന ദിവസം ഗുരുവായൂരപ്പന് അത്താഴം വഴിപാടും ഭക്തർക്ക് സദ്യയുമുണ്ടാകും.