ചാലക്കുടി: മരങ്ങൾ വളരുന്നതിനാൽ കൊന്നക്കുഴി ഗവ. എൽ.പി സ്‌കൂൾ മതിൽ ഏതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിൽ. പ്രവേശന കവാടത്തിൽ ഇരുഭാഗത്തും മതിലുകൾക്ക് വിള്ളലുണ്ട്. രണ്ടിടത്തും മരങ്ങളാണ് വില്ലനാകുന്നത്. ഇവയുടെ വളർച്ചയിൽ മതിലിന്റെ അടിത്തറയും ഇളകി നിൽക്കുകയാണ്.

വർഷങ്ങൾക്ക് മുമ്പ് ഇതേക്കുറിച്ച് സ്‌കൂൾ അധികൃതർ പരാതി നൽകിയിരുന്നു. മരങ്ങൾ മുറിച്ചുമാറ്റി മതിൽ പുതുക്കിപ്പണിയുമെന്ന് പരിയാരം പഞ്ചായത്ത് അധികൃതർ ഉറപ്പും നൽകി. എന്നാൽ ഇതുവരെയും നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല. സർക്കാർ കാര്യങ്ങൾ മുറ പോലെ മാത്രമേ നടക്കുകയുള്ളുവെങ്കിലും ഇതിലൂടെ നടന്നുപോകുന്ന വിദ്യാർത്ഥികളുടെ ജീവനാണ് വെല്ലുവിളി നേരിടുന്നത്.