അതിരപ്പിള്ളി: അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസും അനുബന്ധ മുറികളും നവീകരിച്ച കെട്ടിടത്തിലേക്ക് മാറുന്നു. പൂമുഖത്തുള്ള പഴയ കെട്ടിടം മോടിപിടിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്. പിൻഭാഗത്തെ കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് ഇപ്പോൾ ഓഫീസുകളുടെ പ്രവർത്തനം.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഓഫീസിൽ എത്തിച്ചേരാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഭരണസമിതി ഓഫീസുകൾ മാറ്റുന്നതിന് തീരുമാനിച്ചത്. 15 ലക്ഷം രൂപയാണ് നവീകരമത്തിന് ചെലവായത്. സെപ്തംബർ 25ന് ഇതിന്റെ ഉദ്ഘാടനം നടക്കും. ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ് നടപ്പാക്കുന്നതെന്ന പ്രസിഡന്റ് തങ്കമ്മ വർഗീസ് പറഞ്ഞു.