തിരുവില്വാമല: മദ്ധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ആനച്ചമയ പ്രദർശനത്തിന് തുടക്കമായി. പ്രദർശനം ബുധനാഴ്ചയും തുടരും. 19നാണ് ക്ഷേത്രത്തിലെ നിറമാല ആഘോഷം. ക്ഷേത്രത്തിലെ ഗുരുവായൂരപ്പൻ ആൽത്തറയ്ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയിടത്ത് ഒരുക്കിയ വശ്യതയാർന്ന ആനച്ചമയ പ്രദർശനം അഴകാർന്ന കാഴ്ചയായി.