തൃശൂർ: ഫയൽ തീർപ്പാക്കൽ വിഷയത്തിൽ കോർപറേഷൻ കൗൺസിലിൽ പ്രതിഷേധം പരസ്യമാക്കി ഭരണകക്ഷി അംഗങ്ങളും. ചിലർ പരോക്ഷവിമർശനം ഉന്നയിപ്പോൾ മറ്റു ചില ഭരണകക്ഷി അംഗങ്ങൾ പരസ്യമായി തന്നെ പ്രതികരിച്ചു. കെട്ടിട നിർമാണ അപേക്ഷകൾ കെട്ടിക്കിടക്കുന്നതു വൻവീഴ്ചയാണെന്നു കൗൺസിലിൽ കക്ഷിഭേദമെന്യേ കൗൺസിലർമാർ ആക്ഷേപിച്ചു. ഇവിടെയും 'ആന്തൂർ' ആവർത്തിക്കാതിരിക്കുന്നത് ഭാഗ്യമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.എൽ. റോസി, ഷീബ ബാബു, കൗൺസിലർമാരായ എ. പ്രസാദ്, ജോമി ഫ്രാൻസിസ്, ലാലി ജയിംസ്, രാമദാസ്, കരോളിൻ ജോഷ്വ, ടി.ആർ. സന്തോഷ്, സി. രാവുണ്ണി, ഫ്രാൻസിസ് ചാലിശേരി, അനൂപ് കരിപ്പാൽ തുടങ്ങിയവരും പ്രസംഗിച്ചു.
യോഗത്തിൽ
ഉദ്യോഗസ്ഥർ പലപ്പോഴും സീറ്റുകളിൽ ഇരിക്കാറില്ല, കാമറ നിരീക്ഷണം വേണം
വേണ്ടപ്പെട്ട ഫയലുകൾ അലമാരയിൽ, മറ്റുള്ളവ അലക്ഷ്യമായി കൂട്ടിയിടുന്നു
കോർപറേഷനിൽ കെട്ടിക്കിടക്കുന്നത് ആയിരത്തിൽ പരം അപേക്ഷകൾ
പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വിട്ടുനിൽക്കുന്നതിൽ ഭിന്നത