ആലപ്പാട്: ദൃശ്യങ്ങളുടെ ഭാഷാപരമായ വായനയ്ക്കുള്ള പുസ്തകങ്ങൾ മലയാളത്തിൽ അപൂർവമാണെന്ന് ചലച്ചിത്ര ഛായാഗ്രാഹകൻ കെ.ജി. ജയൻ അഭിപ്രായപ്പെട്ടു. ഫോട്ടോഗ്രാഫർ കെ.എം. കാർത്തികേയൻ പ്രളയകാലത്തും തുടർന്നും പകർത്തിയ ഫോട്ടോഗ്രാഫുകളുടെ സമാഹാരമായ 'പ്രളയവും കടന്ന്' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടിയും സംവിധായകയുമായ കെ. ദിവ്യ പുസ്തകം ഏറ്റുവാങ്ങി. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് അദ്ധ്യക്ഷയായിരുന്നു. കെ.ജി. ജയനെ സാംസ്‌കാരിക പ്രവർത്തകനായ കരുമാരശേരി ശശി ഉപഹാരം നൽകി ആദരിച്ചു. കലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ. മെറിൻ ജോയിയെ നടനും സംവിധായകനുമായ സുർജിത് ഗോപിനാഥ് ഉപഹാരം നൽകി ആദരിച്ചു.
കവി പി.എൻ. ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആലപ്പാട് പുള്ള് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ഹരിലാൽ, ഡയറ്റ് ലക്ചറർ എം.ആർ. സനോജ് എന്നിവർ പ്രസംഗിച്ചു. ഇ.പി. കാർത്തികേയൻ സ്വാഗതവും കെ.എം. കാർത്തികേയൻ നന്ദിയും പറഞ്ഞു.