കൈപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം ആണ്ടപ്പറമ്പ് - പുറ്റേക്കര ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 92-ാം സമാധി ദിനാചരണം സെപ്തംബർ 21ന് നടക്കും. സമൂഹ പ്രാർത്ഥന, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, സമൂഹസദ്യ, കർഷക അവാർഡ് ജേതാക്കളായ കൃഷ്ണൻ വടേരിയാട്ടിൽ, ഭാർഗവി പള്ളിക്കടവത്ത് എന്നിവരെ ആദരിക്കും. സമാധി ദിനാചരണത്തിന്റെ ഉദ്ഘാടനം യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ, സെക്രട്ടറി ഡി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു, മറ്റു നേതാക്കൾ എന്നിവർ പങ്കെടുക്കും.