ചാവക്കാട്: ശ്രീനാരായണ ഗുരുദേവന്റെ 92-ാം മഹാസമാധിയോട് അനുബന്ധിച്ചു എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ നടത്തുന്ന സമാദാരണ സദസ്സിന്റെ രണ്ടാം ദിവസ പരിപാടി യോഗം കൗൺസിലർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശരീര ശുദ്ധിയെ സംബന്ധിച്ച് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കോ- ഓർഡിനേറ്റർ സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി.

ഗുരുവായൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ആർ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ആമുഖ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.പി. സുനിൽകുമാർ(മണപ്പുറം), യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി. ഷണ്മുഖൻ, കൗൺസിലർമാരായ കെ.ജി. ശരവണൻ, കെ.കെ. പ്രധാൻ, കെ. പ്രദീഷ്, സുഭാഷ് വാഴേപറമ്പിൽ എന്നിവർ സംസാരിച്ചു.

ഗുരുപൂജ, അഷ്‌ടോത്തര നാമാവലി, ഭജനാവലി, പ്രസാദ വിതരണം എന്നിവയും ഉണ്ടായി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷണ്മുഖൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജയ് നെടിയേടത്ത്, കെ. ശംഭു മാസ്റ്റർ, കെ.പി. വിനോദ്, കെ. രാജൻ, സിനി സുഭാഷ്, ഷീന സുനിവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മൂന്നാം ദിവസമായ ഇന്ന് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഗൃഹ ശുദ്ധിയെ സംബന്ധിച്ച് യോഗം കൗൺസിലർ ഷീബ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും.