തൃശൂർ : മരട് ഫ്ലാറ്റ് വിഷയത്തിൽ സർക്കാരും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എടുക്കുന്ന രാഷ്ട്രീയ നിലപാട് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.എം.എസ് തൃശൂർ ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു. മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ ഭൂസമരങ്ങളിലും മൂലമ്പിള്ളിയിലെ കുടിയിറക്കലിലും ഇല്ലാത്ത മുതലക്കണ്ണീരൊഴുക്കി മരട് വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ചത് പ്രതിഷേധാർഹമാണ്. സമ്പന്നന് പരിഗണനയും ദരിദ്രന് അവഗണനയും തുടരുന്ന രീതി അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി വിധി നടപ്പാക്കുവാൻ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു . സി.എ ശിവൻ, പി.കെ രാധാകൃഷ്ണൻ , പി.സി രഘു, പി.സി വേലായുധൻ, അജിത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു...