വാടാനപ്പിള്ളി: കർണാടകയിലെ ഉഡുപ്പിയിൽ നടന്ന സൗത്ത് സോൺ മീറ്റിൽ 5000 മീറ്റർ ഓട്ടത്തിൽ ഗോൾഡ് മെഡലും 3000 മീറ്റർ ഓട്ടത്തിൽ വെങ്കലവും നേടിയ തളിക്കുളം സ്വദേശി സൂര്യ. പി.എസിനെ തളിക്കുളം പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ട്രോഫിയും പൊന്നാടയും മധുരവും നൽകി. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ. രജനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യ രാമകൃഷ്ണൻ, ഇ.പി.കെ. സുഭാഷിതൻ, വാർഡ് മെമ്പർമാരായ പ്രമീള സുദർശനൻ, സിന്ധു ഷജിൽ,​ ഷിഹാബ് പി.എ, പി.ആർ. രമേഷ്, ഇ.വി. കൃഷ്ണഘോഷ്, എ.ടി നേന, പി.എസ്. സുൽഫിക്കർ, സുമന ജോഷി, പി.ഐ. ഷൗക്കത്തലി, സിന്ധു ബാലൻ, സെക്രട്ടറി ഉന്മേഷ് എന്നിവർ സംസാരിച്ചു.