kendra-samgham

കുഴൂർ പഞ്ചായത്തിലെ ആലമറ്റത്ത് മഴക്കെടുതിയിൽ മണി ഗംഗന്റെ ഏത്തവാഴത്തോട്ടം നശിച്ചത് കേന്ദ്ര സംഘം കാണുന്നു

മാള: മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കുഴൂർ പഞ്ചായത്തിലും പൊയ്യ പഞ്ചായത്തിലെ താഴ്‌വാരം റോഡും കേന്ദ്ര സംഘം സന്ദർശിച്ചു. കുഴൂർ പഞ്ചായത്തിലെ എരവത്തൂർ സ്വദേശി കൃഷ്ണകുമാറിന്റേയും ആലമറ്റത്ത് മണി ഗംഗന്റെയും കൃഷിയിടങ്ങളാണ് സന്ദർശിച്ചത്. കൃഷ്ണകുമാറിന്റെയും മണി ഗംഗന്റെയും ആയിരക്കണക്കിന് ഏത്തവാഴകളാണ് വെള്ളം കയറി നശിച്ചത്. കൃഷി നാശം സംബന്ധിച്ച് കർഷകരിൽ നിന്ന് കേന്ദ്ര സംഘം വിവരങ്ങൾ ശേഖരിച്ചു. വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയാക്കിയ സാഹചര്യങ്ങളും വിവിധ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘത്തെ ധരിപ്പിച്ചു. പൊയ്യ പഞ്ചായത്തിലെ താഴ്‌വാരം റോഡ് രണ്ടായി പിളർന്ന് ഇടിഞ്ഞു താഴ്ന്നത് സംഘം സന്ദർശിച്ചു. റോഡ് ഇടിഞ്ഞു താഴാനുണ്ടായ സാഹചര്യം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിശദീകരിച്ചു. എസ്.ഇ.വി. മോഹൻ മുരളി, എച്ച്.ആർ.മീണ, വി.വി.ശാസ്ത്രി എന്നിവരങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. ജില്ലാ കളക്ടർ എസ്. ഷാനവാസ്, സബ് കളക്ടർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ സിജി വിനോദ്, സിൽവി സേവ്യർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.