കുന്നംകുളം: സി.പി.എം കടവല്ലൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊരട്ടിക്കര പടിഞ്ഞാക്കര ചങ്ങൻ മകൾ കുഞ്ഞിമ്മുവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിളവയ്പ് സി.പി.എം കുന്നംകുളം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ നിർവഹിച്ചു. കെ. കൊച്ചനിയൻ, ലോക്കൽ സെക്രട്ടറി പി.ഐ. രാജേന്ദ്രൻ, കെ.വി. രാജൻ എന്നിവർ പ്രസംഗിച്ചു.