viswa-karma-jayanthi
വിശ്വകർമ്മ ജയന്തി പരിപാടിയിൽ നിന്ന്

ചാവക്കാട്: വിശ്വകർമ്മ ജയന്തിയോട് അനുബന്ധിച്ച് ബി.എം.എസ് ചാവക്കാട് ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. ഗുരുവായൂർ ക്ഷേത്ര കാർമ്മിക് സംഘ് ജനറൽ സെക്രട്ടറി വി.സി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ ജയന്തി ആഘോഷക്കമ്മിറ്റി കൺവീനർ കെ.വി. ശ്രീനിവാസൻ അദ്ധ്യക്ഷനായി. ഭാരതീയ വിദ്യാനികേതൻ ജില്ലാ സമിതി അംഗം സുരേഷ് കിള്ളിക്കുറിശ്ശിമംഗലം മുഖ്യപ്രഭാഷണം നടത്തി. പി.എം. രവീന്ദ്രൻ, കെ.എ. ജയതിലകൻ, സുമേഷ് ദ്വാരക എന്നിവർ സംസാരിച്ചു. ചാവക്കാട് വടക്കെ ബൈപാസിൽ നിന്നും തുടങ്ങിയ പ്രകടനത്തിന് വി.കെ. സുരേഷ് ബാബു, വി.കെ. പ്രകാശൻ, സന്തോഷ് വെള്ളറക്കാട്, ആച്ചി സുധീർ, ശ്രീരഞ് ആലിപ്പരി, കെ.സി. വേലായുധൻ, കെ.എ. ബിജു എന്നിവർ നേതൃത്വം നൽകി.