ചാലക്കുടി: മെയിൻ റോഡിലെ ജനവാസ കേന്ദ്രത്തിൽ നിന്നും ബിവറേജസ് ഷോപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മദ്യ നിരോധന സമിതി താലൂക്ക് സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മദ്യഷോപ്പിന് സമീപം നടന്ന ചടങ്ങിൽ മദ്യം വാങ്ങാൻ പോകുന്നവർക്ക് ജാതിക്ക ജ്യൂസ് വിതരണം ചെയ്താണ് സമിതി പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിച്ചത്. ഫാ. മനോജ് കരിപ്പായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു മൂത്തേടൻ അദ്ധ്യക്ഷനായി. ഷൈന ജോർജ്ജ്, ജിൻസ് മൂത്തേടൻ, നഗരസഭാ കൗൺസിലർ ഷിബു വാലപ്പൻ എന്നിവർ സംസാരിച്ചു.