ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി 55 കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു. ഇതിനായി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.74 കോടി രൂപയുടെ ഭരണാനുമതിയായി.
നഗരസഭയിൽ എട്ട് സ്ഥലങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഇതിനുമാത്രം 27 ലക്ഷം രൂപവരും. 55 ലക്ഷം ചെലവിൽ കൊടകര പഞ്ചായത്തിലെ 18 സ്ഥലങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കും. കൊരട്ടി പഞ്ചായത്തിൽ 20 ലക്ഷം രൂപ ചെലവിലാണ് വെളിച്ചസംവിധാനം ഒരുക്കുന്നത്. കൂടാതെ മേലൂർ, കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കും. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെ ചുമതല.
ചാലക്കുടി നഗരസഭയിൽ
നോർത്ത് ചാലക്കുടി പള്ളി ജംഗ്ഷൻ
പനമ്പിള്ളി ജംഗ്ഷൻ
ശാസ്താംകുന്ന് ജംഗ്ഷൻ
കട്ടിപൊക്കം ജംഗ്ഷൻ
വെട്ടുകടവ് ജംഗ്ഷൻ
പോട്ട ആശ്രമത്തിന് മുൻവശം
കോട്ടാറ്റ് ജംഗ്ഷൻ
കൂടപ്പുഴ പള്ളി ജംഗ്ഷൻ
മേലൂർ പഞ്ചായത്തിൽ
പുഷ്പഗിരി സെന്റർ
മണ്ടിക്കുന്ന്
വെട്ടുകടവ് ജംഗ്ഷൻ
കല്ലുകുത്തി സെന്റർ
കരുവാപ്പടി
പൂലാനി ജംഗ്ഷൻ
കോടശ്ശേരി പഞ്ചായത്തിൽ
എലിഞ്ഞിപ്ര ജംഗ്ഷൻ
കുറ്റിച്ചിറ ഗാന്ധി സ്‌ക്വയർ പാലം ജംഗ്ഷൻ
നായരങ്ങാടി റേഷൻകട ജംഗ്ഷൻ
പരിയാരം പഞ്ചായത്തിൽ
കൊന്നക്കുഴി
മുനിപ്പാറ
മോതിരക്കണ്ണി
പരിയാരം അങ്ങാടി
കൂർക്കമറ്റം
പാറക്കുന്ന്
അതിരപ്പിള്ളി പഞ്ചായത്തിൽ
മലക്കപ്പാറ റോപ്പമാട്ടം സെന്റർ
കടമട്ടം
കൊച്ചിന്റോഡ്
മലക്കപ്പാറ
വെറ്റിലപ്പാറ മുണ്ടൻമാണി സെന്റർ
വെട്ടിക്കുഴി
പെരുമ്പാറ
അരൂർമുഴി ശ്രീ അയ്യപ്പക്ഷത്രം
അരൂർമുഴി പള്ളി
കൊടകര പഞ്ചായത്തിൽ
കമ്മ്യൂണിറ്റിഹാൾ
പുലിപ്പാറകുന്ന്
നാടുകുന്ന്
മരത്തംപ്പിള്ളി
മനക്കുളങ്ങര സ്‌കൂൾ
ആനത്തടം
കാവുംതറ
അഴകം
പൂനിലർക്കാവ് ക്ഷേത്രം
കൊരട്ടി പഞ്ചായത്തിൽ
കൊരട്ടി ജംഗ്ഷൻ
നാലുകെട്ട് ബസ് സ്റ്റോപ്പ് പരിസരം
കൊരട്ടി പള്ളി ജംഗ്ഷൻ
ചെറ്റാരിക്കൽ ക്ഷേത്രം ജംഗ്ഷൻ
കോനൂർ ജംഗ്ഷൻ
ഡിവൈൻ മേൽപാലത്തിന് പടിഞ്ഞാറ് ഭാഗം