കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന് കീഴിൽ ഒരു വർഷം മുമ്പ് രൂപം നൽകിയ ശ്രീനാരായണ വൈദിക സമിതിയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അമ്പാടി ശാന്തിയുടെ അദ്ധ്യക്ഷതയിൽ സമിതി യൂണിയൻ പ്രസിഡന്റ് ഇ.കെ. ലാലപ്പൻ ശാന്തി ആമുഖപ്രസംഗം നടത്തി. ദേവസ്വം ബോർഡിൽ മേൽശാന്തിയായി നിയമനം ലഭിച്ച പി.സി. ബൈജു ശാന്തിയെ യുണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ ആദരിച്ചു. രക്ഷാധികാരിയും സംസ്ഥാന സമിതിയംഗവുമായ നടുമുറി ബാബുശാന്തി മുഖ്യപ്രഭാഷണം നടത്തി. സമിതി സെക്രട്ടറി പി.സി. ബൈജു ശാന്തി, യോഗം ഡയറക്ടർ ബോർഡംഗം ഡിൽഷൻ കൊട്ടേക്കാട്ട്, കൗൺസിലർ എം.കെ. തിലകൻ, സംസ്ഥാന സമിതിയംഗം എം.എൻ. നന്ദകുമാർ, പി.കെ. വിശ്വൻ, എ.വി. സുരേന്ദ്രൻ ശാന്തി, ഒ.വി. സന്തോഷ്, കെ.പി. പ്രജിത്ത് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.