തൃശൂർ: ഹിന്ദുസ്ഥാൻ സംഗീതത്തിലെ പ്രബലമായ ആഗ്ര ഘരാനയിലെ ഏറ്റവും ശ്രദ്ധേയനും ജനപ്രിയനുമായ ഗായകൻ ഉസ്താദ് വസീം അഹമ്മദ് ഖാൻ 21ന് തൃശൂരിൽ സംഗീത കച്ചേരി അവതരിപ്പിക്കും. റീജ്യണൽ തിയേറ്ററിൽ 5.30ന് കേരളത്തിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ ലിസണേഴ്‌സ് കലക്ടീവ് ആണ് പരിപാടി ഒരുക്കുക. ഉസ്താദിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ വലിയ പൊതുപരിപാടി കൂടിയാകും ഇത്. 22ന് രാവിലെ 9നും 6.30നും തിരഞ്ഞെടുത്ത സദസിന് പ്രത്യേകമായി മെഹ്ഫിൽ പരിപാടിയും ഒരുക്കും..