തൃശൂർ: നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ചേംബർ ഉപരോധിച്ചു. നഗരത്തിലെ തകർന്ന റോഡുകൾ ഓണക്കാലത്ത് പോലും അറ്റക്കുറ്റപ്പണി നടത്താത്തത് ജനങ്ങളോടുള്ള വെല്ലുവിളിയും ധാർഷ്ട്യവുമാണെന്ന് കോൺഗ്രസ് ആരോപിച്ചു. മഴക്കാലത്തിന് മുമ്പ് തന്നെ റോഡുകൾ തകർന്നിരുന്നു. പ്രതിഷേധമുയർന്നതോടെ, മഴക്കാലത്ത് കരിങ്കൽപ്പൊടി ഉപയോഗിച്ച് കുഴിയടയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തൃശൂരിന്റെ പ്രധാന ആഘോഷമായ പുലിക്കളി നടക്കുന്ന സ്വരാജ് റൗണ്ട് പോലും ഓണക്കാലത്ത് തകർന്ന നിലയിലായിരുന്നു. അടിയന്തരമായി ടാറിംഗ് ആരംഭിച്ചില്ലെങ്കിൽ സമരരീതി മാറുമെന്നും ജനകീയ പ്രക്ഷോഭത്തിനിറങ്ങുമെന്നും നേതാക്കൾ അറിയിച്ചു. പ്രതിപക്ഷ കക്ഷി നേതാവ് എം.കെ മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയേൽ, പാർലമെൻ്ററി പാർട്ടി സെക്രട്ടറി എ. പ്രസാദ്, ഫ്രാൻസിസ് ചാലിശേരി, ടി.ആർ സന്തോഷ്, ഷീന ചന്ദ്രൻ, റോസിലി, പ്രിൻസി രാജു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി...