sweekaranam
നിയുക്ത ശബരിമല മേൽശാന്തി തിരുനാവായ അരീക്കരമന സുധീർ നമ്പൂതിരിക്ക് പെരിഞ്ഞനത്ത് നൽകിയ സ്വീകരണം.

കയ്പ്പമംഗലം: നിയുക്ത ശബരിമല മേൽശാന്തി തിരുനാവായ അരീക്കരമന സുധീർ നമ്പൂതിരിക്ക് പെരിഞ്ഞനം വെസ്റ്റ് അയ്യപ്പൻവിളക്ക് ആഘോഷസമിതി സ്വീകരണം നൽകി. പെരിഞ്ഞനം പള്ളിയിൽ ഭഗവതി ക്ഷേത്രപരിസരത്ത് പൂർണ്ണകുംഭം നൽകി വാദ്യമേളങ്ങളോടെയും താലപ്പൊലിയോടെയും സ്വീകരണവേദിയിലേയ്ക്ക് ആനയിച്ചു. താന്ത്രികാചാര്യൻ ഡോ. ടി.എസ്. വിജയൻ തന്ത്രി ഭദ്രദീപം തെളിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി. രാജശേഖരൻ, ഉണ്ണിക്കൃഷ്ണൻ, പ്രദീപ് മുണ്ടൻചേരി, അശോകൻ നമ്പൂതിരി, കൃഷ്ണൻകുട്ടി നായർ തുടങ്ങിയവർ നേതൃത്വം നൽകി.