കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീനാരായണ ധർമ്മ പരിപാലന സ്‌കൂൾ ക്ഷേത്ര സമിതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുണ്ടുകുഴിപ്പാടം ഗുരുദേവ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം തുടങ്ങിയ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടത്തുന്നു. ക്ഷേത്രം മേൽശാന്തി സഹദേവൻ കത്രേഴത്ത് മഹാസമാധി ദിനാചരണ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്യും.