ചാലക്കുടി: ചാലക്കുടി ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം ചാലക്കുടി എസ്.എൻ.ഡി.പി യൂണിയന്റെയും എസ്.എൻ.ജി ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ നടക്കും. ഗുരുപൂജ, ഉപവാസം, സമൂഹപ്രാർത്ഥന, പ്രഭാഷണം ശാന്തിയാത്ര, പ്രസാദ വിതരണം എന്നിവയോടെയാകും സമാധി ദിനാചരണമെന്ന് യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബാലൻ അദ്ധ്യക്ഷനാകും. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, എം.കെ. സുനിൽ, ബോസ് കാമ്പളത്ത്, പി.എസ്. രാധാകൃഷ്ണൻ, അജിത നാരായണൻ, മിനി സുഭാഷ്, മനോജ് പള്ളിയിൽ, ഗംഗൻ അമ്പാട്ട് എന്നിവർ നേതൃത്വം നൽകും.