പുതുക്കാട്: പുതുക്കാട് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുദേവ മഹാസമാധി ദിനാചരണം ശനിയാഴ്ച യൂണിയൻ മന്ദിരത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ആരംഭിക്കുന്ന ആചരണം യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും. ഗുരുദർശന വിചാര കേന്ദ്രം ഡയറക്ടർ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനാകും. യോഗം ഡയറക്ടർ കെ.ആർ. ഗോപാലൻ ഭദ്രദീപം തെളിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡന്റ് ബേബി കീടയിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എം. ബാബുരാജ്, കെ.ആർ. രഘു മാസ്റ്റർ എന്നിവർ പ്രസംഗിക്കും.