കയ്പ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിലെ 12 വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 23ന് നിർവഹിക്കും. നേരത്തെ ഹർത്താലും ശക്തമായ മഴയും കാരണം രണ്ടു തവണ മാറ്റിവച്ച എട്ട് പദ്ധതികളുടെയും നിർമ്മാണം ആരംഭിക്കുന്ന നാല് പദ്ധതികളുടെയും ഉദ്ഘാടനമാണ് രാവിലെ 9.30ന് പെരിഞ്ഞനം യുമന കാസിൽ ഓഡിറ്റോറിയത്തിൽ നിർവഹിക്കുന്നത്. ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം, ലൈഫ് മിഷനുകൾ, നവകേരള നിർമ്മിതി എന്നിവയുടെ ഭാഗമായുള്ളതാണ് പദ്ധതികൾ.
ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ ബയോഫാർമസിയുടെ ഉദ്ഘാടനവും ഫ്‌ളാറ്റുകളുടെ നിർമ്മാണോദ്ഘാടനം ബെന്നി ബെഹനാൻ എം.പിയും നിർവഹിക്കും.
.................................
പണിപൂർത്തീകരിച്ച എട്ട് പദ്ധതികൾ
പെരിഞ്ഞനോർജ്ജം സോളാർ വൈദ്യുതപദ്ധതി (500 കിലോവാട്ട്)
9.5 കിലോവാട്ട് സോളാർപാനൽ പഞ്ചായത്തിനായി നിർമ്മിക്കുകയും ഉത്പാദിപ്പിക്കുന്ന വൈദ്യുതി പഞ്ചായത്തിന്റെ എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകൾക്കായി ഉപയോഗിക്കുകയും ചെയ്യുന്ന പദ്ധതി
ക്ലീൻ പെരിഞ്ഞനം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണപദ്ധതിയുടെ വിപുലീകരണം
ബയോഫാർമസി
കിത്ത് ആൻഡ് കിൻ കുടുംബശ്രീ കോമൺ ഫെസിലിറ്റി സെന്റർ
പെരിഞ്ഞനം സമഗ്ര പദ്ധതി
ഒരുമ എസ്.സി. കോളനി സമഗ്രപദ്ധതി
പതിനാലാം വാർഡിൽ നിർമ്മിച്ചിട്ടുള്ള പുതിയ മാതൃകാ അംഗൻവാടി കെട്ടിടം
.........................
തുടങ്ങുന്ന പദ്ധതികൾ
പ്രളയബാധിതരായ ഭൂരഹിതഭവനരഹിതർക്ക് റോട്ടറി ക്ലബ് 1.24 കോടി രൂപ ചെലവിൽ നിർമ്മിച്ചു നൽകുന്ന 18 വീടുകളുടെ കരാർ കൈമാറ്റം
പെരിഞ്ഞനത്തെ പ്രവാസി മലയാളി പ്രളയബാധിതരായ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകുന്ന അഞ്ച് വീടുകളുടെ നിർമ്മാണോദ്ഘാടനം
ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിച്ച് 20 സുനാമിവീടുകൾക്ക് പാചകവാതകം നൽകുന്ന ഗോബർധൻ ജൈവമാലിന്യ സംസ്‌കരണ പദ്ധതി
ആറാം വാർഡിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം