കൊടകര: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിച്ച കാൻസർ വിവരശേഖരണ സർവേ 'ക്യാൻ തൃശൂർ' എന്ന പരിപാടിയുടെ വാർഡ്തല ഉദ്ഘാടനം മറ്റത്തൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ വാർഡ് മെമ്പർ ശ്രീധരൻ കളരിക്കൽ നിർവഹിച്ചു. ആരോഗ്യ പ്രവർത്തക സിസ്റ്റർ രജനി, ആശാ വർക്കർ പ്രജിത, അംഗൻവാടി ടീച്ചർ കെ.പി. മണി, ഡോ. നീതു, കുടുംബശ്രീ കൺവീനർ ശോഭന കുറ്റിലിക്കാടൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വീടുകളിൽ വിവരശേഖരണ സർവേ ആരംഭിച്ചു.