കുഞ്ഞുണ്ണി മാഷ് സ്മാരകത്തിലെ ലൈബ്രറിയിലേക്ക് കുട്ടികൾ നൽകുന്ന പുസ്തകങ്ങൾ ഗീതാ ഗോപി എം.എൽ.എ സ്വീകരിക്കുന്നു
തൃപ്രയാർ: കുഞ്ഞുണ്ണി മാഷ് സ്മാരകത്തിലെ ലൈബ്രറിയിലേക്ക് സ്‌കൂൾ വിദ്യാർത്ഥികൾ പുസ്തകങ്ങൾ സമ്മാനിച്ചു. വലപ്പാട് ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളാണ് പുസ്തകം നൽകിയത്. വലപ്പാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗീതാ ഗോപി എം.എൽ.എ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്മാരകത്തിൽ ബാല സാഹിത്യ ഗവേഷണ ലൈബ്രറി സ്ഥാപിക്കാൻ അഞ്ച് ലക്ഷം രൂപ അനുവദിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. കുഞ്ഞുണ്ണി മാഷ് സ്മാരക സമിതി അംഗം സി.കെ. ബിജോയ് അദ്ധ്യക്ഷനായി. സെക്രട്ടറി വി.ആർ. ബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. സുഭാഷിണി, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ്, വൈസ് പ്രസിഡന്റ് ബീന അജയഘോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൾ മജീദ്, വലപ്പാട് എ.ഇ.ഒ. ടി.ഡി. അനിതകുമാരി, സ്‌കൂൾ പ്രിൻസിപ്പൽ വി.ബി. മുരളീധരൻ, ഹെഡ്മിസ്ട്രസ് പ്രസന്ന കന്നിയത്ത്, പി.ടി.എ. പ്രസിഡന്റ് എൻ.ജി. ജോഷി, കെ. ഗോവിന്ദൻ, സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.