കൊടകര: കുഞ്ഞാലിപ്പാറ സമരത്തിന് ഐക്യദാർഢ്യം നൽകി നിരാഹരം കിടന്നവർക്ക് നാരങ്ങാനീർ നൽകി നിരാഹാരം അവസാനിപ്പിച്ചു. മറ്റത്തൂർ പഞ്ചായത്തിലെ കോടശേരി മലയോട് ചേർന്ന് കുഞ്ഞാലിപ്പാറയിൽ നടക്കുന്ന ഖനന പ്രവർത്തനവും ക്രഷർ യൂണിറ്റും നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിവരികയാണ്.
സമരത്തിനു പിന്തുണ നൽകി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം ആരംഭിച്ച രാപ്പകൽ നിരാഹാര സമരമാണ് നാരങ്ങാ നീർ നൽകി അവസാനിപ്പിച്ചത്. ലിന്റോ പള്ളിപറമ്പൻ, സായൂജ് വലിയപറമ്പിൽ, ബെൻസൺ പെരേപ്പാടൻ, ലിനോ മൈക്കിൾ എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്.
ഡി.സി.സി സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ മണ്ഡലം കോൺഗ്രസ് അദ്ധ്യക്ഷൻ കെ.ആർ. ഔസേപ് അദ്ധ്യക്ഷനായി. നൈജോ ആന്റോ, ഷീല വിപിനചന്ദ്രൻ, ലിജോ ജോൺ, എ.എം. ബിജു, ഷിജു കൂവകാടൻ തുടങ്ങിയവർ സംസാരിച്ചു.
ഫാ. വർഗീസ് പാലത്തിങ്കൽ സമരപ്പന്തൽ സന്ദർശിച്ചു
കുഞ്ഞാലിപ്പാറ: ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഒഫ് ഇന്ത്യ പ്രസിഡന്റ് പൗരസ്ത്യ വിദ്യാപീഠം കോട്ടയം പ്രൊഫസർ ഫാ. വർഗീസ് പാലത്തിങ്കൽ കുഞ്ഞാലിപ്പാറ സംരക്ഷണസമിതി സമരപ്പന്തൽ സന്ദർശിച്ചു. സമരത്തിനു പിൻന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.