കുന്നംകുളം: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന കേരള സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കുന്നംകുളത്ത് നടക്കും. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിവരെ ഉൾക്കൊള്ളിച്ചാണ് സംഘാടക സമിതി രൂപീകരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.