വടക്കാഞ്ചേരി: അമ്പലപുരം പോപ് പോൾ മേഴ്‌സി ഹോമിലെ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ 23ന് വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും. വൈകല്യങ്ങൾ തിരിച്ചറിഞ്ഞ് ശാസ്ത്രീയ ചികിത്സയും പരിശീലനവും നൽകുന്ന ജീവകാരുണ്യ കേന്ദ്രം സജ്ജമായി. അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനാകും. തെറാപ്പി യൂണിറ്റുകളുടെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കുമെന്നും പോപ് പോൾ മേഴ്‌സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട് അറിയിച്ചു.