ചെറുതുരുത്തി: നവംബർ 8, 9 ദിവസങ്ങളിൽ ആഘോഷിക്കുന്ന കലാമണ്ഡലം വാർഷികം, വള്ളത്തോൾ ജയന്തി എന്നിവയോട് അനുബന്ധിച്ച് യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാർത്ഥികൾക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ സ്വന്തമായി രചിച്ച കവിതകൾ കോളേജ് പ്രിൻസിപ്പൽ അല്ലെങ്കിൽ വകുപ്പ് മേധാവിയോ നൽകുന്ന സാക്ഷ്യപത്രത്തോടൊപ്പം വിദ്യാർത്ഥിയുടെ അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ സഹിതം കേരള കലാമണ്ഡലം കല്പിത സർവകലാശാല, ചെറുതുരുത്തി പി.ഒ. തൃശൂർ ജില്ല പിൻ 679531 എന്ന വിലാസത്തിൽ ഒക്ടോബർ 15ന് മുമ്പ് അയക്കേണ്ടതാണ്. കവറിനു പുറത്ത് വള്ളത്തോൾ കവിതാ രചനാ മത്സരം 2019 എന്ന് രേഖപ്പെടുത്തണം.